പള്ളിക്കുന്ന് ശ്രീ മൂകാംബിക ക്ഷേത്രം

കണ്ണൂര്‍ ജില്ലയിലെ 

പള്ളിക്കുന്നിലുള്ള സരസ്വതി ക്ഷേത്രം.

കൊല്ലൂർ മൂകാംബിക ക്ഷേത്രം കഴിഞ്ഞാൽ രണ്ടാമത്തേതാണ് എന്നാണ് അറിയപ്പെടുന്നത്. ക്ഷേത്രത്തിന് ഏതാണ്ട് 1500 വർഷം പഴക്കം ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. പ്രധാന പ്രതിഷ്ഠ മൂകാംബികയാണ്. പരശുരാമനാണ് ഇവിടെ പ്രതിഷ്ഠ നടത്തിയത് എന്നാണ് ഐതീഹ്യം


പ്രധാന വഴിപാടുകൾ

നിറമാല ,ഗുരുതി, അലങ്കാര പൂജ,അഷ്ടദ്രവ്യ ഗണപതി ഹോമം, ഉമാമഹേശ്വര പൂജ, വിദ്യാരംഭം, വിജയ ദശമി ദിവസത്തിനു പുറമെ കറുത്തവാവ് ,വെളുത്തവാവ്പ്രതിപദം ഒഴികെ ബാക്കി എല്ലാ ദിവസങ്ങളിലും കാലത്ത് 8 മണി മുതൽ 9.30 വരെ വിദ്യാരംഭം നടത്തപ്പെടുന്നു ഉത്സവ സമയങ്ങളിൽ വിദ്യാരംഭം ഉണ്ടായിരിക്കില്ല .

ക്ഷേത്രദർശനം

ആദ്യം ഗണപതിയെയും നാഗത്തെയും തൊഴുത് അരയാലിൻ പ്രദിക്ഷിണം വെച്ച് ക്ഷേത്രത്തിൽ പ്രവേശിച്ച് മൂകാബികാ ദേവിയെ തൊഴുക പിന്നീട് ഭദ്രകാളിയെയും,ശിവപാർവ്വതിമാരെയും തൊഴുക.

പള്ളിക്കുന്ന് ശ്രീ മൂകാംബിക ക്ഷേത്രം


ഭൃഗു മഹർഷിയുടെ സാന്നിധ്യത്താൽ പരശുരാമനാൽ പ്രതിഷ്ഠിതമായ 108 ദുർഗ്ഗാലയങ്ങളിൽ പെടുന്ന ദേവീ പ്രതിഷ്ഠ.ത്രേതായുഗത്തിൽ ഭാർഗ്ഗവരാമൻ പ്രതിഷ്ഠ നടത്തി. പ്രതിഷ്ഠ നടത്തിയ ശേഷം ഭാർഗ്ഗവരാമൻ പടിഞ്ഞാറൻ ദിക്കിലേക്ക് പോവുകയും തിരിച്ച് പള്ളിക്കുന്നിൽ പ്രവേശിച്ച് ക്ഷേത്രവും ക്ഷേത്ര മണ്ഡപവും മതിലും ഗോപുരങ്ങളും നിർമ്മിച്ചു.

വിശേഷ ദിവസങ്ങള്‍

പ്രധാന ഉത്സവം

നവരാത്രി; കന്നിമാസത്തിലെ വെളുത്ത പക്ഷത്തിൽ പ്രദിപദം ഉത്സവാരംഭം വിജയ ദശമി- ഉത്സവ സമാപനം.

പൂരമഹോത്സവം

രോഹിണി നക്ഷത്രത്തില്‍ കൊടിയേറ്റം-മീനമാസത്തിലെ പൂരംനാളില്‍ ആറാട്ട്.

മഹാഗണപതി പ്രതിഷ്ഠാദിനം

മീനമാസത്തിലെ മകീര്യം നക്ഷത്രം.

ചതുശതം കളഭം

തുലാമാസത്തിലെ കാര്‍ത്തിക (തന്ത്രി കുടുംബംവക)

നാഗപ്രതിഷ്ഠാ ദിനം (മാര്‍ച്ച് 4)

മണ്ഡലപൂജാആഘോഷം

വിനായക ചതുര്‍ത്ഥി


ദർശന സമയം

രാവിലെ : 4 മണി മുതൽ 11 മണി വരെ

വൈകുന്നേരം 4 മണി മുതൽ 8 മണി വരെ

ഉപദേവന്മാർ

വാടക്കേ ഭഗവതി , ഉമാമഹേശ്വരൻ

മഹാഗണപതി , നാഗസ്ഥാനം

എത്തിച്ചേരേണ്ട വഴി

കണ്ണൂർ തളിപ്പറമ്പ് നാഷണൽ ഹൈവേയിൽ കണ്ണൂരിൽ നിന്നും ഏകദേശം 4 കിലോമീറ്റർ ദൂരം

ബസ്സ് സ്റ്റോപ്പ്: കണ്ണൂർ കൃഷ്ണമേനോൻ മെമ്മോറിയൽ വനിതാ കോളേജ് ബസ്സ് സ്റ്റോപ്പിൽ നിന്നും മൂകാംബികാറോഡിൽ 800 .മീ.ദൂരം


കൂടുതൽ വിവരങ്ങൾക്കും വഴിപ്പാടുകൾക്കും ബന്ധപ്പെടുക : 0497-2747570, 9188159349


എക്സിക്യുട്ടീവ് ഓഫീസർ: അരുൺ എം കെ

ഫോൺ : 80891 07706


ചെയർമാൻ : എം. വാസുദേവൻ

ഫോൺ : 9446148341

Executive Officer

Sree Mookambika Temple, Pallikkunnu

Bank : Kerala Gramin Bank

Pallikkunnu Branch

SB A/c. No. : 40503100004057

IFS Code : KLGB0040503

SREE MOOKAMBIKA TEMPLE, PALLIKUNNU,

KANNUR-670004, KERALA, INDIA.

Scroll to Top