ക്ഷേത്ര ഐതിഹ്യം
പള്ളിക്കുന്ന് ശ്രീ മൂകാംബിക ക്ഷേത്രം
ഭൃഗു മഹർഷിയുടെ സാന്നിധ്യത്താൽ പരശുരാമനാൽ പ്രതിഷ്ഠിതമായ 108 ദുർഗ്ഗാലയങ്ങളിൽപെടുന്ന ദേവീ പ്രതിഷ്ഠ. ത്രേതായുഗത്തിൽ ഭാർഗ്ഗവരാമൻ പ്രതിഷ്ഠ നടത്തി. പ്രതിഷ്ഠ നടത്തിയ ശേഷം ഭാർഗ്ഗവരാമൻ പടിഞ്ഞാറൻ ദിക്കിലേക്ക് പോവുകയും തിരിച്ച് പള്ളിക്കുന്നിൽ പ്രവേശിച്ച് ക്ഷേത്രവും ക്ഷേത്ര മണ്ഡപവും മതിലും ഗോപുരങ്ങളും നിർമ്മിച്ചു. തെരു വീഥികളിൽ ചന്തകളും വ്യാപാരികളെയും കുടിയിരുത്തി. അറുപത്തിനാല് ഗ്രാമങ്ങളിലെ ബ്രാഹ്മണ ശ്രേഷ്ടരേയും ഒരുമിപ്പിച്ച് പള്ളിക്കുന്നിൽ കുടികൊള്ളുന്ന മഹിഷാസുര മർദ്ദിനി ദേവിയെ ശാന്തചിത്തയായി സരസ്വതീ ദേവിയായി പ്രതിഷ്ഠ ചെയ്യിപ്പിച്ചു. മഹാമാന്ത്രികനായ കാട്ടുമാടം നമ്പൂതിരിപ്പാടിന് തന്ത്രി സ്ഥാനവും ശാശ്വതമായ ക്ഷേത്ര കാര്യങ്ങൾ നടത്താനുള്ള അധികാരവും ചാർത്തിക്കൊടുത്തു.
മൂഷികരാജ വംശത്തിന്റെ കാലത്താണ് ക്ഷേത്ര പുനഃരുദ്ധാരണവും പരിപാലനവും നടത്തിയത് .മൂഷികരാജ വംശത്തിന്റെ തകർച്ചയ്ക്ക് ശേഷം പിന്നീട് വന്ന കോലത്തിരി രാജാക്കന്മാരായിരുന്നു ക്ഷേത്ര പരിപാലം നടത്തിയത് . മഹിഷാസുര മർദ്ദിനി ഭാവത്തെ ശാന്തത വരുത്തി സരസ്വതീ ദേവിയായും മൂകാംബികയായും ആരാധിച്ചു തുടങ്ങി. മൂത്തേടം, ഇളേടം തന്ത്രിമാർ ദേവിയുടെ രണ്ട് ഭാവത്തിൽ പൂജ നടത്തി തുടങ്ങി. കോലത്തിരി രാജാക്കന്മാർ കാട്ടുമാടം തന്ത്രിയുടെ സഹായത്തോടെ അഷ്‌ടൈശ്വര്യങ്ങൾ നൽകി ദേവീ വിഗ്രഹത്തെ പൂജിക്കാൻ തുടങ്ങി .
മൂഷികരാജ വംശത്തിന്റെ ദുരിതങ്ങൾ പരിഹരിക്കുവാൻ മഹിഷാസുര മർദ്ദിനി സേവ ഉള്ളവർക്ക് മാത്രമേ കഴിയുകയുള്ളു.മഹിഷാസുര മർദ്ദിനി സേവ കാട്ടുമാടം തന്ത്രിക്ക് മാത്രമെ ഉണ്ടായിരുന്നുള്ളു . അതിനാൽ പള്ളിക്കുന്ന് മൂകാംബിക മഹിഷാസുര മർദ്ദിനി ക്ഷേത്രം ഇല്ലത്തേക്ക് രാജവംശം ദാനമായിക്കൊടുത്തു.കാലങ്ങൾ കഴിഞ്ഞപ്പോൾ കാട്ടുമാടം മന രണ്ടായി വിഭജിക്കപെട്ടു . കാലത്തെ പൂജ ഇളേടം മനയും ഉച്ച പൂജ മൂത്തേടത്ത് മനയും അത്താഴ പൂജ ശാന്തിക്കാരനും ചെയ്തുവന്നു അങ്ങിനെ മൂന്നു പേരും ദേവിയെ മൂന്ന് ഭാവത്തിൽ(സരസ്വതി, ലക്ഷ്‌മി,ദുർഗ)പൂജിച്ചു വന്നു . കാലത്ത് സരസ്വതിയായി പൂജിച്ചു വന്നതുകൊണ്ട് വിദ്യരംഭം സുപ്രധാനം, ത്രിമധുരവും പഴം വഴിപാടും സുപ്രധാനം.
ഒരു രാത്രി കഴകക്കാരനായ ശങ്കരവാര്യർക്ക് ദേവി സ്വപ്ന ദർശനം നൽകുകയും വടക്കെ തിടപ്പള്ളിയിൽ ഒരു പഴമുണ്ടെന്നു ആ പഴമെടുത്തു കഴിക്കാനും ദേവി അരുളപ്പാട് ചെയ്യുന്നു. സ്വപ്ന ദർശന പ്രകാരം ശങ്കര വാര്യർ ആ പഴമെടുത്ത് കഴിച്ച് തോല് ഓവിൽ നിക്ഷേപിക്കുന്നു.അതോടെ ശങ്കര വാര്യരിൽ വിദ്യവിളങ്ങി. ശങ്കര വാര്യർ ശങ്കര കവിയായി മാറി ദേവീ സ്തുതികൾ രചിച്ചു തുടങ്ങി. പഴത്തിന്റെ തോലെടുത്ത് കഴിച്ച ശാന്തിക്കാരൻ തോല കവിയായി മാറിയെന്നാണു സങ്കൽപ്പം. മഹാകവി ചെറുശ്ശേരി നമ്പൂതിരി ഇവിടെ ശാന്തിക്കാരൻ ആയിരുന്നു .
വർഷങ്ങൾ കടന്നുപോയി. ഒരു ദിവസം കാലത്ത് ശാന്തിക്കാരൻ നടതുറപ്പോൾ ശംഖിൽ വെള്ളം കണ്ടു പ്രശ്‌ന ചിന്ത നടത്തിയപ്പോൾ രാത്രികാലങ്ങളിൽ ദേവന്മാർ ക്ഷേത്രത്തിൽ പൂജ ചെയ്യുന്നുണ്ടെന്നു കാണാൻ കഴിഞ്ഞു. അതിന് ശേഷം പൂജാ പാത്രങ്ങളും ശംഖും പൂവും ശ്രീകോവിലിനകത്ത് വെച്ചുതുടങ്ങി.
മഹാഗണപതി ,വടക്കെ ഭഗവതി
ക്ഷേത്ര പ്രാധാന്യം
നിറമാല ,ഗുരുതി, അലങ്കാര പൂജ
അഷ്ടദ്രവ്യ ഗണപതി ഹോമം,ഉമാമഹേശ്വര പൂജ, വിദ്യരംഭം
വിജയ ദശമി ദിവസത്തിനു പുറമെ കറുത്തവാവ് ,വെളുത്തവാവ് പ്രതിപദം ഒഴികെ ബാക്കി എല്ലാ ദിവസങ്ങളിലും കാലത്ത് 8 മണി മുതൽ 9.30 വരെ വിദ്യരംഭം നടത്തപ്പെടുന്നു.